Avsnitt

  • സീതാറാം വിദ്യാർത്ഥിനേതാവായിരിക്കുമ്പോൾ ചെയ്ത പ്രസംഗം കേട്ട കാക്കനാടൻ പറഞ്ഞത്രേ, ഈ ചെറുപ്പക്കാരൻ നെഹ്റുവൊക്കെ സംസാരിക്കുന്നതുപോലെ സംസാരിക്കുന്നുവെന്ന്.SFI ഇന്ത്യൻ രാഷ്ട്രീയത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് സീതാറാം യെച്ചൂരിയുടെ നേതൃപാടവം എന്ന് വിദ്യാർത്ഥിസംഘടനാപ്രവർത്തനകാലത്തെ സഹപ്രവർത്തകനായിരുന്ന സീതാറാമിനെക്കുറിച്ച് സുരേഷ് കുറുപ്പ് പറയുന്നു.സുതാര്യവും ലളിതവും സത്യസന്ധവുമായിരുന്നു സീതാറാമിൻ്റെ പൊതുപ്രവർത്തനം എന്നഭിപ്രായപ്പെടുന്ന സുരേഷ് കുറുപ്പ്, ഇന്നത്തെ ഇന്ത്യാ മുന്നണിക്ക് സീതാറാം നൽകിയ വലിയ സംഭാവനകളെക്കുറിച്ചും, പാർലമെൻ്റേറിയൻ എന്ന നിലയിലെ പ്രവർത്തനങ്ങളെക്കുറിച്ചും , പ്രത്യയശാസ്ത്രവ്യക്തതയെക്കുറിച്ചുമൊക്കെ സംസാരിക്കുന്നു, വ്യക്തിപരമായ അനുഭവങ്ങൾ അയവിറക്കുന്നതോടൊപ്പം.ദില്ലി-ദാലിയുടെ സീതാറാം യെച്ചൂരി ആദരപ്പോഡ്കാകാസ്റ്റ്: പ്രിയ സഖാവിന് വിട

  • 'ചെറിയ മനുഷ്യരും വലിയ ലോകവും' 1961 മുതൽ 1973 വരെ മലയാളിയുടെ സംവേദനക്ഷമതയെ സമൂലം സ്വാധീനിക്കുകയും അതിനെ മുന്നോട്ടുനയിക്കുകയും ചെയ്തു. അത് ഓർമ്മകളായും ജീവൽകാലപ്രേരണകളായും ഇന്നും മലയാളിയിൽ ജീവിക്കുകയാണ്.ഇതിനുമുൻപിറങ്ങിയ രണ്ടു സമാഹാരങ്ങളിൽ ആകെയുള്ള അദ്ധ്യായങ്ങളുടെ അറുപതുശതമാനത്തോളം മാത്രമേ ഉണ്ടായിരുന്നുള്ളൂ . 'ചെറിയ മനുഷ്യരും വലിയ ലോകവും ' സമ്പൂർണ്ണ പതിപ്പ് പുറത്തുവരുന്നതിനുമുൻപുള്ള തിരനോട്ടം പോലൊരു പോഡ്‌കാസ്റ്റ് ആണിത്.പുതിയപതിപ്പിന്റെ കെട്ടിലും മട്ടിലും ഏകോപനം നടത്തുന്ന രാമു അരവിന്ദനുമായുള്ള സംഭാഷണമാണ് ഈ പോഡ്‌കാസ്റ്റ് .സ്നേഹപൂർവ്വം,എസ് . ഗോപാലകൃഷ്ണൻ .

  • Saknas det avsnitt?

    Klicka här för att uppdatera flödet manuellt.

  • അന്തരിച്ച നിയമജ്ഞനും എഴുത്തുകാരനുമായ എ . ജി . നൂറണിയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ദില്ലി ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .സത്യസന്ധമായ ഒരു ധൈഷണികജീവിതം : എ . ജി . നൂറണിയ്ക്ക് വിട.സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ 31 August 2024

  • പ്രൊഫസ്സർ മാത്യു ജോസഫ് .സി ( Jamia Millia Islamia Central University, Delhi ) അതീവ വ്യക്തതയോടെ സംസാരിക്കുന്നു.'ബംഗ്ലാദേശ് എന്ന രാഷ്ട്രത്തിന്റെ രൂപീകരണം മുതൽ ആ സമൂഹത്തിന്റെ മുഖ്യമായ ആശയധാരയായിരുന്ന മതേതരദേശീയത എന്നത് ഇല്ലാതാകുകയാണോ ? അവിടെ നടന്ന അധികാരമാറ്റത്തിൽ , അത് സംഭവിച്ച പ്രക്രിയയിൽ പരാജയപ്പെട്ടുപോയത് മതേതരദേശീയത എന്ന ആശയം തന്നെയാണ്. മതേതരദേശീയതയാണ് ഇന്ത്യയ്ക്കും ബംഗ്ലാദേശിനും , എല്ലാ ലോകരാഷ്ട്രങ്ങൾക്കും നല്ലത്.ഒരു വലിയ ജനകീയപ്രക്ഷോഭം നടക്കുമ്പോൾ ചരിത്രപശ്ചാത്തലത്തിൽ കാര്യങ്ങൾ കാണാതെ ആവേശം കൊള്ളുന്നത് ശരിയല്ല'പോഡ്‌കാസ്റ്റിലേക്കുള്ള ലിങ്ക് ആദ്യ കമന്റ് ആയി നൽകിയിരിക്കുന്നു .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

  • കമല ഹാരിസിൻ്റെ സ്ഥാനാർത്ഥിത്വവും അമേരിക്കൻ തിരഞ്ഞെടുപ്പും ജോ ബൈഡൻ്റെ പിന്മാറ്റം ലോകസമൂഹങ്ങളിൽ അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്ന വൃദ്ധരോട് എന്തു സന്ദേശമാണ് നൽകുന്നത് ?കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വം അമേരിക്കൻ തിരഞ്ഞെടുപ്പുരംഗത്ത് ഉണ്ടാക്കിയിരിക്കുന്ന പുതിയ ഉണർവിന്റെ നാനാർത്ഥങ്ങൾ എന്തൊക്കെയാണ് ?പുതിയലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.സ്നേഹപൂർവ്വം എസ്‌ . ഗോപാലകൃഷ്ണൻ 29 ജൂലായ് 2024

  • വലിയ ഡോക്ടർ വിട പറയുമ്പോൾകോട്ടക്കൽ ആര്യവൈദ്യശാലയുടെ Textual Studies and Publications ൻ്റെ ചീഫ് എഡിറ്റായ പ്രൊഫ. ഡോക്ടർ കെ. മുരളി, ഡോ. വല്യത്താൻ്റെ ആയുർവേദരംഗത്തെ പഠനങ്ങളെ ആഴത്തിൽ വിലയിരുത്തുന്നു. വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാടുമായി ഡോ. വല്യത്താനുണ്ടായിരുന്ന ഗാഢസൗഹൃദത്തേയും ഡോ. മുരളി അനുസ്മരിക്കുന്നു. രാഘവൻ തിരുമുൽപാടിൻ്റെ മകനായ മുരളി തൃപ്പൂണിത്തുറ ഗവ: ആയുർവേദ കോളെജിൻ്റെ മെഡിക്കൽ സൂപ്രണ്ടും അദ്ധ്യാപകനുമായിരുന്നു.സ്നേഹപൂർവംഎസ്. ഗോപാലകൃഷ്ണൻ

  • മൈസൂരിലെ ചാമുണ്ഡി കുന്നുകളിലെ ദീപാലങ്കാരം കണ്ടിട്ട് ഗാന്ധിജി സബർമതിയിലെ കുട്ടികൾക്ക് കത്തെഴുതി , 'ഇത്തരം നയനാനന്ദകരമായ കാഴ്ചകൾ കുട്ടികൾക്കുള്ളതാണ്. ഞാൻ ഇത്തരം കാര്യങ്ങളിൽ ഭ്രമിച്ചാൽ തെറ്റാണ്. ഞാൻ ചെയ്യാനുദ്ദേശിച്ചിട്ടുള്ള കാര്യത്തിന് സഹായകകരമല്ലാത്ത രീതിയിൽ ശ്വസിക്കുന്നതുപോലും പാപമാണ് ' ഗാന്ധിയുടെ ലാവണ്യലോകത്തെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ് .'മഹാത്മാഗാന്ധി സുബ്ബുലക്ഷ്മിയെ കേൾക്കുമ്പോൾ'എം എസ് സുബ്ബുലക്ഷ്മി പാടിയ 'രഘുപതിരാഘവ രാജാറാം' പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു

  • പ്രിയ സുഹൃത്തേ,മറ്റൊരു ലക്കം ദില്ലി-ദാലിയിലേക്ക് സ്വാഗതം.ബഹുഭൂരിപക്ഷം പ്രതിപക്ഷ MP മാരും സസ്പെപെൻഷനിലായിരിക്കേ, പതിനേഴാം ലോക് സഭയുടെ അവസാനനാളുകളിൽ കേന്ദ്രസർക്കാർ തിടുക്കത്തോടെ നടപ്പിലാക്കിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് അഡ്വക്കേറ്റ് M. R. ഹരീഷ് വിശദമായി സംസാരിക്കുന്ന പോഡ്കാസ്റ്റാണിത്.പുതിയ ക്രിമിനൽ നിയമങ്ങൾ രാജ്യത്തെ കരുതൽ തടങ്കലിലാക്കുമോ?കോഴിക്കോട് കോടതിയിലെ അഭിഭാഷകനായ ഹരീഷ് ക്രിമിനൽ നിയമങ്ങളിൽ അഗാധമായ അറിവും വിവേകവും പുലർത്തുന്നു എന്ന് പോഡ്കാസ്റ്റ് തെളിയിക്കുന്നു.സ്നേഹപൂർവംഎസ്. ഗോപാലകൃഷ്ണൻ10 ജൂലായ് 2024

  • മറ്റൊരാടുജീവിതം എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .ഇന്നത്തെ (July 3 , 2024 ) ഡൽഹി ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ഒരു മനുഷ്യകഥാനുഗായിയായ വാർത്തയാണ് ഈ പോഡ്‌കാസ്റ്റിന് നിദാനം .ഡെറാഡൂണിലെ വീടിനുമുന്നിൽ 2008 ൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുള്ള ഒരു ബാലനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി . പതിനാറുവർഷങ്ങൾക്കുശേഷം മനു തിരികെ വീട്ടിലെത്തി , 2024 ജൂൺ അവസാനം . രാജസ്ഥാനിലെ പേരരറിയാത്ത ഒരുൾപ്രദേശത്ത് ആടുമേയ്ക്കാൻ അടിമജീവിതത്തിന് വിധിക്കപ്പെട്ട മനുവിന്റെ രക്ഷക്കെത്തിയ അപരിചിതനാര് ?നമ്മുടെ ജീവിതങ്ങളിലുമില്ലേ , നിർണ്ണായക പങ്കുവഹിച്ച ചില അപരിചിതർ ?സ്നേഹപൂർവ്വം,എസ് . ഗോപാലകൃഷ്ണൻ

  • ഇന്ന് 2024 ജൂൺ 25.ഇന്ത്യയിൽ അടിയന്തിരാവസ്ഥയുടെ വാർഷികദിനമാണിന്ന്.സി . പി . ജോൺ അടിയന്തിരാവസ്ഥയ്ക്കു മുൻപുതന്നെ വിദ്യാർത്ഥിരാഷ്ട്രീയം തുടങ്ങിയെങ്കിലും 1975 ജോണിന്റെ രാഷ്ട്രീയജീവിതത്തിൽ നിർണ്ണായകമായി.'അടിയന്തിരാവസ്ഥയുടെ അൻപതാം വാർഷികവും ഇന്നത്തെ ഇന്ത്യയും ' എന്ന വിഷയത്തിൽ സി .പി ജോൺ ആശയവ്യക്തതയോടെ സംസാരിക്കുകയാണ് ഈ ലക്കം ദില്ലി - ദാലി പോഡ്കാകാസ്റ്റിൽ.1975 ലെ ആഗോളസാഹചര്യവും ഇന്ത്യൻ സാഹചര്യവും, ഇന്ത്യൻ ജനാധിപത്യത്തിന്റെ അസ്തിവാരത്തെ മനസ്സിലാക്കുന്നതിൽ സോവിയറ്റ് യൂണിയനും ആ ഉപദേശങ്ങൾ വഴി ഇന്ദിരാഗാന്ധിയ്ക്കും സംഭവിച്ച വീഴ്ചകൾ, രാഷ്ട്രീയവ്യക്തിയിൽ വളരുന്ന സമഗ്രാധിപത്യപ്രവണതകൾ എങ്ങനെ അയാൾ ഇടപെടുന്ന സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നു, ആപൽഘട്ടങ്ങളിൽ ഭരണഘടനയേയും ജനാധിപത്യത്തേയും വീണ്ടെടുക്കുന്നതിൽ ഇന്ത്യയിലെ ജനങ്ങൾ തുടർച്ചയായി വിജയിക്കുന്നതിന്റെ തുടർച്ചകൾ, ഇതെല്ലാം 2024 ലെ തിരഞ്ഞെടുപ്പുഫലത്തിൻ്റെ വെളിച്ചത്തിൽ സി. പി. ജോൺ വിലയിരുത്തുന്നു.പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.സ്നേഹപൂർവ്വം,എസ് . ഗോപാലകൃഷ്ണൻ 25 ജൂൺ 2024

  • കൊൽക്കത്താനഗരത്തിൻ്റെ അസാധാരണ ചരിത്രകാരനായിരുന്ന പി. തങ്കപ്പൻ നായർ എന്ന നായർദാ തൊണ്ണൂറ്റിയൊന്നാം വയസ്സിൽ അന്തരിച്ചു. സമാന്തരങ്ങളില്ലാത്ത മനീഷിയായിരുന്നു അദ്ദേഹം.ജനനം : 1933 ൽ കാലടിക്കത്തുള്ള മഞ്ഞപ്രയിൽ മരണം : 2024 ജൂൺ 18 ഭാര്യ : സീതാദേവി മക്കൾ : മനോജ് , മായ നായർ ദായുടെ ജീവിതത്തെയും സംഭാവനകളേയും വ്യക്തിപരമായി അടുത്തറിഞ്ഞിട്ടുള്ള സുനിൽ ഞാളിയത്ത് ദില്ലി-ദാലിയോട് വിശദമായി സംസാരിക്കുന്നു.കൊൽക്കത്തയിൽ ജനിച്ചുവളർന്ന സുനിൽ ആധുനിക ബംഗാളി സാഹിത്യത്തെ മലയാളികൾക്ക് പരിചയപ്പെടുത്തുന്നവരിലെ പ്രമുഖനാണ്. വിവർത്തനത്തിനുള്ള കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.പോഡ്കാകാസ്റ്റിലേക്ക് സ്വാഗതം.സ്നേഹപൂർവംഎസ്. ഗോപാലകൃഷ്ണൻ20 ജൂൺ 2024

  • ലോകപിതൃദിന പോഡ്‌കാസ്റ്റ് : 2024എൻ്റെ അച്ഛൻ 2007 ൽ മരിച്ചപ്പോൾ എഴുതിയ 'അച്ഛന്റെ ചൂണ്ടുവിരൽ' എന്ന ആദരലേഖനം ഈ ലോകപിതൃദിനത്തിൽ പോഡ്‌കാസ്റ്റ് രൂപത്തിൽ അവതരിപ്പിക്കുന്നു .സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ 16 ജൂൺ 2024

  • ഇസൊബെൽ ഗൗഡിയുടെ കുമ്പസാരം : ഇരുപതാം നൂറ്റാണ്ടിലെ ഒരു മഹത്തായ പാശ്ചാത്യ സംഗീതശിൽപത്തെ പരിചയപ്പെടുത്തുന്ന പോഡ്‌കാസ്റ്റ് ഉത്തര സ്കോട്ട്ലാന്റിൽ പതിനാറാം നൂറ്റാണ്ടിൽ പിശാചാവേശിച്ചു എന്നാരോപിക്കപ്പെട്ട് നാലായിരത്തിയഞ്ഞൂറോളം പേരെ മതവിചാരണയാൽ കൊന്നുകളഞ്ഞിരുന്നു. അതിൽ പതിനഞ്ചുകാരിയായ ഇസൊബൽ ഗൗഡിയും ഉണ്ടായിരുന്നു. പിശാചാണ് അവളെ ജ്ഞാനസ്നാനം ചെയ്യിച്ചത് , പിശാചുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു , പൂച്ചയും പട്ടിയുമായി മാറാട്ടം നടത്തി എന്നിങ്ങനെ നിരവധി ആരോപണങ്ങൾ അവൾ നേരിട്ടു . ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയശേഷം അവൾ നടത്തിയ കുമ്പസാരങ്ങൾ നമ്മെ ഞെട്ടിക്കുന്നതാണ്.1662 ൽ കൊല്ലപ്പെട്ട ഇസൊബലിന് 1990 ൽ ജെയിംസ് മക് മിലൻ എന്ന സ്‌കോട്ടിഷ് സംഗീതസംവിധായകൻ ഒരു മഹത്തായ സംഗീതശിൽപത്തിലൂടെ വൈകിയെങ്കിലും ഒരു യാത്രയയപ്പുനൽകി.ആ സംഗീതശിൽപത്തെ മലയാളികൾക്ക് പരിചയപ്പെടുത്തുന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . കറുത്തവെളിച്ചം പോലെ ഒരു വിഷാദകാവ്യം.പോഡ്‌കാസ്റ്റിനൊടുവിൽ സംഗീതശില്പം പൂർണമായി നൽകിയിട്ടുണ്ട് .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

  • പ്രിയ സുഹൃത്തേ,തീവ്രവലതുപക്ഷത്തേക്കുള്ള ചായ്‌വുകൾ കാണിച്ചുകൊണ്ടാണ് 2024 ലെ യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പുഫലങ്ങൾ പുറത്തുവന്നിരിക്കുന്നത്. പുതിയലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് ഈ വിഷയമാണ് വിശകലനം ചെയ്യുന്നത്.യൂറോപ്യൻ യൂണിയൻ 2024 തിരഞ്ഞെടുപ്പുഫലം - ഒരു സമഗ്രചിത്രം സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 11 ജൂൺ 2024

  • ഇന്ത്യൻ രാഷ്ട്രീയത്തെ മൗലികമായ കാഴ്ചപ്പാടുകളോടെ , ചരിത്രബോദ്ധ്യത്തോടെ നോക്കിക്കാണുന്ന ഇന്ത്യയിലെ മുതിർന്ന പത്രപ്രവർത്തകരിൽ ഒരാളാണ് Hindustan Times ൻ്റെ Editor , Views ആയ അമൃത് ലാൽ .പതിനെട്ടാം ലോക് സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പുഫലത്തെ വിശദമായി അവലോകനം ചെയ്യുന്ന പോഡ്‌കാസ്റ്റാണിത് .ഹിന്ദുത്വയുടെ പരിശീലനശാലയായ ഉത്തർ പ്രദേശ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് എന്താണ് നമ്മുടെ രാജ്യത്തോട് പറയാൻ ശ്രമിക്കുന്നത് ? അധികാരമാറ്റം ഉണ്ടായില്ലെങ്കിലും എന്തുകൊണ്ട് മനുഷ്യാവകാശപ്രവർത്തകരും ഭരണഘടനാമൂല്യസംരക്ഷകരും ആഹ്ളാദത്തിമിർപ്പിൽ ? ഈ ആഹ്ളാദം അസ്ഥാനത്താണോ ? വ്യക്തികേന്ദ്രീകൃതമായ , അവതാരസദൃശമെന്ന് സ്വയം കരുതിവശായ മനോനിലയിലേക്ക് പരിണമിച്ച നരേന്ദ്ര മോദിയ്ക്ക് ഒരു സഖ്യകക്ഷിഭരണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമോ ? RSS എന്തു നിലപാടുകൾ എടുക്കും ?ED , IT , കോടതികൾ , മാദ്ധ്യമങ്ങൾ തുടങ്ങിയവ എങ്ങനെ മാറിചിന്തിക്കും ?പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 09 ജൂൺ 2024

  • എ എസ് സുരേഷ് കുമാർ ഡൽഹിയിൽ മലയാളം പത്രപ്രവർത്തകനായി എത്തിയത് കാൽനൂറ്റാണ്ടിന് മുൻപാണ് . ഇന്ത്യ എന്ന മതേതര-ലിബറൽ -ജനാധിപത്യ ആശയത്തിന്റെ അസ്ഥിവാരത്തിലായിരുന്നു അന്ന് ജേർണലിസം . 2024 മെയ് മുപ്പത്തിയൊന്നാം തീയതി സുരേഷ് കുമാർ ഡൽഹിയിൽ നിന്നും വിരമിക്കുമ്പോൾ ആ ഇന്ത്യ കണ്ടാലറിയാത്ത വിധം മാറിപ്പോയിരിക്കുന്നു. പരിചയിച്ച വലിയ പത്രപ്രവർത്തകരുടെ നിരയെക്കുറിച്ച് സുരേഷ് ഓർക്കുന്നു.ഇക്കാലമത്രയും , സുരേഷ് നേരിട്ടു റിപ്പോർട്ട് ചെയ്ത ഗുജറാത്ത് കലാപം അടക്കം , ഇന്ത്യൻ സമൂഹത്തിന്റെ പരിണാമഗതികളും ഡൽഹിയിലെ മാധ്യമപ്രവർത്തനത്തിലെ പരിണാമങ്ങളും ഒരു സംഭാഷണത്തിൽ എ എസ് സുരേഷ് കുമാർ പങ്കുവെയ്ക്കുന്നു .മാധ്യമം ദിനപ്പത്രത്തിൻ്റെ ഡൽഹിയിലെ ചീഫ് ഓഫ് ബ്യുറോ ആണ് സുരേഷ്‌കുമാർ . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 29 മെയ് 2024

  • 'തൻ്റെ ഹനുമാൻ എനിക്കുവെറും പൂച്ചക്കുട്ടിയാടോ'കലാമണ്ഡലം രാമൻകുട്ടിനായരോട് ഒരിക്കൽ കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ പറഞ്ഞത് .' പുതുഭാവുകത്വത്തിൻ്റെ പൊതുവാൾ' ദില്ലി -ദാലിയുടെ കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ ജന്മശതാബ്ദി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.2024 മെയ് 28 ആണ് ആദ്ദേഹത്തിന്റെ നൂറാം ജന്മദിനം.' അടിമുടി കല, അകം പുറം കല' ആ സർഗ്ഗജീവിതത്തെക്കുറിച്ച് ഡോ . മനോജ് കുറൂർ ആഴത്തിൽ വിശദമായി സംസാരിക്കുന്നു.ദൈർഘ്യം : 38 മിനിട്ട് സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ 26 മെയ് 2024

  • പ്രിയ സുഹൃത്തേ ,സ്പെയിനും നോർവെയും അയർലണ്ടും പാലസ്തീനിനെ അംഗീകരിക്കുമ്പോൾ : ഒരു രാഷ്ട്രീയവിചാരം മൂന്ന് യൂറോപ്യൻ യൂണിയൻ അംഗ/ സഖ്യ രാഷ്ട്രങ്ങൾ എടുത്ത രാഷ്ട്രീയതീരുമാനം യൂറോപ്പിനെയും മധ്യേഷ്യയേയും എങ്ങനെ സ്വാധീനിക്കും ?പുതിയ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 23 മെയ് 2024

  • തന്നെ മാരകമായി കുത്തി മുറിവേൽപ്പിച്ച വധശ്രമിയെ ജയിലിൽ കണ്ടാൽ പറയാനുള്ള വാചകങ്ങൾ സൽമൻ റുഷ്‌ദി കരുതിയിട്ടുണ്ട് .' ഇതാ നമ്മൾ രണ്ടുപേരും ഇവിടെ നിൽക്കുന്നു .ഒരാൾ , നിരായുധനായ ഒരു 75 കാരനെ വധിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടയാൾ .മറ്റേയാൾ , അയാൾ വധിക്കാൻ ശ്രമിച്ചിട്ടും കൊല്ലപ്പെടാതെ ഇപ്പോൾ 76 വയസ്സായ ഒരാൾ .താങ്കൾ ഒരു മോശം പകിട കളിച്ചു . പരാജയപ്പെട്ടു .ഞാനായിരുന്നു ഈ കളിയിലെ ഭാഗ്യവാൻ 'ആശുപത്രിയിൽ ബോധം തിരിച്ചുകിട്ടിയപ്പോൾ റുഷ്‌ദിയുടെ മുന്നിൽ ഒരു ദൃശ്യം തോന്നിച്ചു . പ്രപഞ്ചമാകെ അക്ഷരങ്ങളാൽ , അക്ഷരങ്ങളുടെ ഇഷ്ടികകളാൽ കെട്ടിപ്പൊക്കിയതായി.മനുഷ്യനല്ല അതിജീവിക്കുന്നത് . മനുഷ്യൻ എഴുതിയ അക്ഷരങ്ങളും ആശയങ്ങളും മാത്രമാണ് .മരണത്തിൽ നിന്നും തിരിച്ചെത്തിയതിനു ശേഷം Salman Rushdie എഴുതിയ KNIFE എന്ന പുസ്തകത്തിൽ പരാമർശിക്കപ്പെടുന്ന പുസ്തകങ്ങൾ, എഴുത്തുകാർ, കവിതകൾ, ഗാനങ്ങൾ എന്നിവ മാത്രം ഉൾപ്പെടുത്തി ഒരു പോഡ്‌കാസ്റ്റ് .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

  • യൂറോപ്യൻ സമൂഹവും രാഷ്ട്രീയവും ബീഥോവന്റെ വ്യക്തിജീവിതവും കലുഷിതമായിരുന്ന കാലത്താണ് ഒൻപതാം സിംഫണി രചിക്കപ്പെട്ടതും 1824 മെയ് ഏഴാം തീയതി അവതരിപ്പിക്കപ്പെട്ടതും .ലോകസംഗീതത്തെത്തന്നെ സമൂലം സ്വാധീനിച്ച ആ സംഗീതശില്പത്തിന്റെ ഇരുന്നൂറാം വാർഷികത്തിന് ദില്ലി -ദാലി പോഡ്‌കാസ്റ്റ് സമർപ്പിക്കുന്ന ആദരമാണ് ഈ പോഡ്‌കാസ്റ്റ് .പൂർണമായ ബധിരതയിൽ ഇരുന്നാണ് ബീഥോവൻ ഒൻപതാം സിംഫണി കൽപന ചെയ്തത് . അഗാധമായ നിശ്ശബ്ദതയിൽ ആരൂഢമായിരിക്കുന്ന മഹത്തായ സംഗീതത്തിലേക്ക് ഒരു വഴികാട്ടിയാണ് ഈ പോഡ്‌കാസ്റ്റ്.മിലൻ മനോജ് മോസ്കോ കേന്ദ്രമാക്കി പാശ്ചാത്യശാസ്ത്രീയസംഗീതം അഭ്യസിക്കുന്ന യുവാവാണ് . ഇതിനോടകം റഷ്യയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞ ക്ലാസിക്കൽ പിയാനോ വാദകനാണ്.ഒൻപതാം സിംഫണിയുടെ പ്രാധാന്യങ്ങൾ മിലൻ ഒരു സംഭാഷണത്തിൽ വിശദമാക്കുന്നു.1989 ൽ ബെർലിൻ മതിൽ തകർന്ന വേളയിൽ മനുഷ്യസാഹോദര്യത്തിനായി Leonard Bernstein അവതരിപ്പിച്ച ഒൻപതാം സിംഫണിയുടെ ലിങ്ക് കൂടെ നൽകുന്നു .ഒപ്പം മിലൻ മനോജിന്റെ സംഗീതലോകത്തിലേക്കുള്ള ഒരു ലിങ്കും.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 12 മെയ് 2024 Links1. The Berlin Celebration Concert 1989 - Leonard Bernstein - Beethoven Symphony No 9 : • The Berlin Celebration Concert 1989 -... 2. Milen Manoj's piano performances: / milenmanoj