Avsnitt

  • ഏലിയായുടെ പ്രവാചക ജീവിതത്തിലെ പ്രധാനപ്പെട്ട ചില സംഭവങ്ങൾ വിവരിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. തിന്മ ഉപേക്ഷിക്കുകയും തിന്മയുടെ സ്വാധീനശക്തികളെ തള്ളിപ്പറയുകയും ചെയ്യുമ്പോഴാണ് നമ്മുടെ ജീവിതത്തിൽ ദൈവത്തിൻ്റെ പ്രവർത്തികൾ കാണാൻ കഴിയുന്നത്‌. ദൈവം ആഗ്രഹിക്കാത്ത സഖ്യത്തിൽ ഏർപ്പെടാതിരിക്കാനുള്ള കൃപയും ഏലിയായുടെ തീഷ്ണതയും പ്രാർത്ഥനാചൈതന്യവും വിശ്വാസത്തിൻ്റെ കൃപയും ഞങ്ങൾക്ക് നൽകണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
    [1 Kings 17–18, 2 Chronicles 18–19, Song of Solomon 5, 1 രാജാക്കന്മാർ 17-18, 2 ദിനവൃത്താന്തം 18-19, ഉത്തമഗീതം 5]
    — BIY INDIA LINKS—
    🔸Facebook: https://www.facebook.com/profile.php?id=61567061524479
    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 Kings #2 Chronicals #Song of Solomon #1 രാജാക്കന്മാർ #2 ദിനവൃത്താന്തം #ഉത്തമഗീതം #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഏലിയാ #ഏലിയായും വരൾച്ചയും #Elijah & draught #ഒബാദിയാ #Obadia #ആഹാബ് #Ahab #യഹോഷാഫാത്ത് #Jehoshaphat #ബാലിൻ്റെ പ്രവാചകന്മാർ #Priests of Baal

  • ഇസ്രായേൽ രാജാക്കന്മാരുടെയും യൂദാരാജാക്കന്മാരുടേയും ചരിത്രം വിവരിച്ചു തുടങ്ങുന്ന ഭാഗങ്ങളാണ് ഇന്ന് നാം വായിക്കുന്നത്. ചില രാജാക്കന്മാർ കർത്താവിനോടു വിശ്വസ്തത പുലർത്തി ഭരണം നിർവ്വഹിച്ചപ്പോൾ മറ്റുള്ളവർ ദൈവദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചവരായിരുന്നു. ഓരോ രാജാവിൻ്റെയും സ്ഥാനത്ത് നമ്മെത്തന്നെ നിർത്തി നമ്മൾ വിശ്വസ്തരാണോ, അവിശ്വസ്തരാണോ എന്ന് വിലയിരുത്താനുള്ള ഒരു അവസരമാക്കി ഈ വായനകളെ മാറ്റണമേ എന്ന് പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
    [1 Kings 15–16, 2 Chronicles 16–17, Song of Solomon 4, 1 രാജാക്കന്മാർ 15-16, 2 ദിനവൃത്താന്തം 16-17, ഉത്തമഗീതം 4]
    — BIY INDIA LINKS—
    🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf
    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 Kings #2 Chronicals #Song of Solomon #1 രാജാക്കന്മാർ #2 ദിനവൃത്താന്തം #ഉത്തമഗീതം #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അബിയാം #Abijam #ആസാ #Asa #നാദാബ് #Nadab #ബാഷാ #Baasha #ഏലാ #Elah #സിമ്രി #Zimri #ഓമ്രി #Omri #ആഹാബ് #Ahab

  • Saknas det avsnitt?

    Klicka här för att uppdatera flödet manuellt.

  • കർത്താവിനെതിരായി പ്രവർത്തിക്കുകയും ജനങ്ങളെ വഴിതെറ്റിക്കുകയും ചെയ്ത ഇസ്രായേൽ രാജാവായ ജെറോബോവാമിനെ ദൈവം ശിക്ഷിക്കുന്നതും യൂദാ രാജാവായ റെഹോബോവാം പൂജാഗിരികളും സ്തംഭങ്ങളും അഷേരാകളും ഉണ്ടാക്കി കർത്താവിനെതിരെ തിന്മ പ്രവർത്തിക്കുകയും ചെയ്ത സംഭവങ്ങളും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. നാം വിജയികളാകണമെന്നല്ല, വിശ്വസ്തരാകണമെന്നതാണ് ദൈവം ആഗ്രഹിക്കുന്നതെന്നും തെറ്റുകൾ തിരുത്തി ദൈവത്തിലേക്ക് തിരികെ നടക്കണമെന്നുള്ള ഓർമ്മപ്പെടുത്തലും ഡാനിയേൽ അച്ചൻ നൽകുന്നു.
    [1 Kings 14, 2 Chronicles 14–15, Song of Solomon 3, 1 രാജാക്കന്മാർ 14, 2 ദിനവൃത്താന്തം 14-15, ഉത്തമഗീതം 3]
    — BIY INDIA LINKS—
    🔸BIY Malyalam main website: https://www.biyindia.com/
    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 Kings #2 Chronicals #Song of Solomon #1 രാജാക്കന്മാർ #2 ദിനവൃത്താന്തം #ഉത്തമഗീതം #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ബേഥേൽ #ജറോബോവാം #Jeroboam #റഹോബോവാം #Rehoboam #ആസാ #Asa #അബിയാം #Abijam #അബിയാ #Abijah #അഹിയാ പ്രവാചകൻ #Prophet Ahijah #മാകാ #Maacah

  • ബേഥേലിനെതിരെ പ്രവചനം നടത്തിയ ദൈവപുരുഷനോട് ജെറോബോവാം പ്രതികരിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളും വിവരിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. ചെറിയ കാര്യങ്ങളിലെ വിശ്വസ്തത വലിയ കാര്യങ്ങൾ ദൈവം നമ്മെക്കൊണ്ട് ചെയ്യിക്കുന്നതിന് ഇടയാക്കും എന്ന സന്ദേശം തിരിച്ചറിഞ്ഞ് ഓരോ ചെറിയ കാര്യത്തിലും ദൈവത്തോട് വിശ്വസ്തരായി ജീവിക്കാനുള്ള ഹൃദയത്തിൻ്റെ തുറവിയും വിവേചനാവരവും വിവേകവും തന്ന് ഞങ്ങളെ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
    [1 Kings 13, 2 Chronicles 12–13, Song of Solomon 2, 1 രാജാക്കന്മാർ 13, 2 ദിനവൃത്താന്തം 12-13, ഉത്തമഗീതം 2]
    — BIY INDIA LINKS—
    🔸BIY Malyalam main website: https://www.biyindia.com/
    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 Kings #2 Chronicals #Song of Solomon #1 രാജാക്കന്മാർ #2 ദിനവൃത്താന്തം #ഉത്തമഗീതം #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ബേഥേൽ #Bethel #ജോസിയാ #Josiah #ജറോബോവാം #Jeroboam #റഹോബോവാം #Rehoboam #അബിയാ #Abijah

  • സോളമൻ രാജാവിൻ്റെ മരണശേഷം ഇസ്രായേൽ രാജ്യം വിഭജിക്കപ്പെടുന്നതും ജനം വിഗ്രഹാരാധനയിലേക്കു തിരിയുന്ന സാഹചര്യങ്ങളുണ്ടാകുന്നതുമായി ബന്ധപ്പെട്ട വചന ഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. നമ്മുടെ ജീവിതത്തില പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്നത് പരിശുദ്ധാത്മാവിനോട് ആലോചന ചെയ്‌തുവേണമെന്നും ആരേയും ഭാരപ്പെടുത്താത്ത, ആർക്കും ഭാരം ആവാത്ത, ആരുടേയും നുകത്തിൻ്റെ ഭാരം വർദ്ധിപ്പിക്കാത്തവരാക്കി ഞങ്ങളെ മാറ്റണമെ എന്ന് പ്രാത്ഥിക്കാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
    [1 Kings 12, 2 Chronicles 10–11, Song of Solomon 1, 1 രാജാക്കന്മാർ 12, 2 ദിനവൃത്താന്തം 10-11, ഉത്തമഗീതം 1]
    — BIY INDIA LINKS—
    🔸Subscribe: https://www.youtube.com/@biy-malayalam
    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 Kings #2 Chronicals #Song of Solomon #1 രാജാക്കന്മാർ #2 ദിനവൃത്താന്തം #ഉത്തമഗീതം #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #റഹോബോവാം #Rehoboam #ജറോബോവാം #Jeroboam #എഫ്രായിം #Ephraim

  • വിഭക്ത രാജ്യം കാലഘട്ടത്തിലേക്ക് സ്വാഗതം! നമ്മുടെ ബൈബിൾ വായനകളുടെ ബാക്കി ഭാഗങ്ങൾ മനസ്സിലാക്കാൻ ആവശ്യമായ ചില നിർണായക കാര്യങ്ങൾ വിശദീകരിക്കാൻ ഫാ. വിൽസൺ വീണ്ടും ഫാ. ഡാനിയേലിനൊപ്പം ചേരുന്നു.യൂദായുടെയും ഇസ്രായേലിന്റെയും വിഭജിക്കപ്പെട്ട രണ്ട് രാജ്യങ്ങളെ ഭരിച്ച നല്ലവരായ രാജാക്കന്മാരെക്കുറിച്ചും മോശപ്പെട്ട രാജാക്കന്മാരെക്കുറിച്ചും അവർ സംസാരിക്കുന്നത് അടുത്ത കാലഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് സന്ദർഭം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു.
    Welcome to the Divided Kingdom time period! Fr. Wilson once again joins Fr. Daniel to explain some critical points needed to understand the rest of our biblical readings. They talk about the good and bad kings who rule the two Divided Kingdoms of Judah and Israel and help us set the context before we proceed into this next time period.
    🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
    FrDaniel Poovannathil #ഡാനിയേൽ #അച്ചൻ #bibleinayear #malayalam #Numbers #Deuteronomy #Psalm #സംഖ്യ #നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #POCബൈബിൾ #gospelofjohn #John #biblestudy #danielachan #frdanielpoovanathilnew #frwilson #dividedkingdom

  • പീലാത്തോസിൻ്റെ മുമ്പിൽ ഹാജരാക്കപ്പെട്ട യേശുവിനെ വിചാരണ ചെയ്യുന്നതും മരണത്തിനു വിധിക്കുന്നതും, തുടർന്നുള്ള കുരിശുമരണവും സംസ്കാരവും ഉത്ഥാനവും സ്വർഗാരോഹണവും പ്രതിപാദിക്കുന്ന വചനഭാഗമാണ് ഇന്ന് നാം ശ്രവിക്കുന്നത്. സൈറീൻകാരനായ ശിമയോൻ യേശുവിൻ്റെ കുരിശു ചുമക്കാൻ സഹായിച്ചതുപോലെ ദൈവരാജ്യത്തിൻ്റെ ക്ലേശങ്ങളിൽ നമ്മളും പങ്കുചേർന്നാൽ, യേശുവിൻ്റെ കുരിശിൻ്റെ അറ്റം പിടിക്കാൻ സഹായിച്ചാൽ, നമ്മുടെ തലമുറകളെ ദൈവം അനുഗ്രഹിക്കും എന്ന മഹത്തായ ഒരു സൂചന ഡാനിയേൽ അച്ചൻ നൽകുന്നു.
    [Mark 15–16, Psalm 22, മർക്കോസ് 15-16, സങ്കീർത്തനങ്ങൾ 22]
    — BIY INDIA LINKS—
    🔸Instagram: https://www.instagram.com/biy.india/
    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #മർക്കോസ് #Mark #Psalms #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #വിചാരണ #trial #ിധി #udgement #േശുവിൻ്റെ മരണം #death of Jesus #സംസ്കാരം #burial #ഉത്ഥാനം #resurrection #പ്രേഷിതദൗത്യം #mission #സ്വർഗാരോഹണം #ascension.

  • ദേവാലയത്തിൻ്റെ നാശത്തെക്കുറിച്ചും യുഗാന്ത്യത്തെക്കുറിച്ചുമുള്ള യേശുവിൻ്റെ പ്രവചനവും പീഡാനുഭവത്തിനു മുൻപുള്ള പെസഹാ ആചരണവും, ഗത്സെമനിലെ പ്രാർത്ഥന, യൂദാസിൻ്റെ ഒറ്റിക്കൊടുക്കൽ തുടങ്ങി പത്രോസ് തള്ളിപ്പറയുന്നതു വരെയുള്ള സംഭവങ്ങൾ ഇന്ന് നാം ശ്രവിക്കുന്നു. മൂന്നു പ്രാവശ്യം തന്നെ തള്ളിപ്പറഞ്ഞ പത്രോസിനെ സ്നേഹപൂർവം നോക്കുന്ന യേശുവിൻ്റെ സ്നേഹത്തിൻ്റെ സാന്ത്വനവാക്കുകൾ, വീണുപോയ ഏതൊരു മനുഷ്യനും മടങ്ങി വരാൻ കഴിയും എന്ന ആശ്വാസവചനങ്ങളാണെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
    [Mark 13–14, Psalm 68, മർക്കോസ് 13-14, സങ്കീർത്തനങ്ങൾ 68]
    — BIY INDIA LINKS—
    🔸Subscribe: https://www.youtube.com/@biy-malayalam
    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #മർക്കോസ് #Mark #Psalms #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ന്യായാധിപസംഘങ്ങൾ #rulers #പെസഹാ #passover #തൈലാഭിഷേകം #anointing with oil #പുതിയ ഉടമ്പടി #new covenant #ഗത്സെമനി #Gethsemane #ഒറ്റിക്കൊടുക്കുന്നു #betraying #തള്ളിപ്പറയുന്നു #denial

  • യേശുവിൻ്റെ രാജകീയ പ്രവേശവും ദേവാലയശുദ്ധീകരണവും അത്തിവൃക്ഷത്തെ ശപിക്കുന്നതുമായ സംഭവങ്ങൾ വിവരിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണമനസ്സോടും പൂർണ ശക്തിയോടും കൂടി ദൈവത്തെ സ്നേഹിക്കാനും, കാലത്തും അകാലത്തും ഫലം പുറപ്പെടുവിക്കുന്നവരായി ജീവിക്കാനും വിധവയുടെ കാണിക്ക പോലെ സമ്പൂർണ്ണമായി ദൈവത്തിനു നമ്മെത്തന്നെ സമർപ്പിക്കാനും പരിശ്രമിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
    [Mark 11–12, Psalm 67, മർക്കോസ് 11-12, സങ്കീർത്തനങ്ങൾ 67]
    — BIY INDIA LINKS—
    🔸Twitter: https://x.com/BiyIndia
    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #മർക്കോസ് #Mark #Psalms #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹോസാന #Hosanna #സീസറിനു നികുതി #Question about paying Taxes #സുപ്രധാന കല്പനകൾ #The first Commandment #അത്തിവൃക്ഷത്തെ ശപിക്കുന്നു #Jesus curses the Fig tree

  • യേശുവിൻ്റെ രൂപാന്തരീകരണവും പീഡാനുഭവ-മരണ-ഉത്ഥാനങ്ങളെപ്പറ്റിയുള്ള രണ്ടും മൂന്നും പ്രവചനങ്ങളും വിവാഹമോചനത്തെപ്പറ്റിയുള്ള വിശദീകരണവും ശിശുക്കളെ അനുഗ്രഹിക്കുന്നതും സെബദിപുത്രന്മാരുടെ അഭ്യർഥനയും ഉൾപ്പെടുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. ഒരു പാത്രം വെള്ളമെങ്കിലും ക്രിസ്തുവിൻ്റെ പേരിൽ നിങ്ങൾ ആർക്കെങ്കിലും കൊടുത്താൽ, അല്ലെങ്കിൽ നിങ്ങൾക്ക് ആരെങ്കിലും കുടിക്കാൻ തന്നാൽ അവർക്ക് അതിൻ്റെ പ്രതിഫലം നഷ്ടമാവുകയില്ല എന്ന് ഓർമ്മപ്പെടുത്തുന്നതോടൊപ്പം, നോമ്പ്, ഉപവാസം, പ്രാർത്ഥന തുടങ്ങിയ കാര്യങ്ങൾ എത്രമാത്രം ശക്തിയുള്ളതാണ് എന്ന് തിരിച്ചറിയാനും ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു.
    [Mark 9–10, Psalm 29, മർക്കോസ് 9-10, സങ്കീർത്തനങ്ങൾ 29]
    — BIY INDIA LINKS—
    🔸Instagram: https://www.instagram.com/biy.india/
    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #മർക്കോസ് #Mark #Psalms #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #രൂപാന്തരം #transfiguration #മൂകാത്മാവ് #silent soul #പീഡാനുഭവവും ഉത്ഥാനവും #passion and resurrection #നിത്യജീവൻ #eternal life #സെബദിപുത്രന്മാർ #ബർതിമേയൂസ് #Bartimaeus.

  • ഫരിസേയരും നിയമജ്ഞരും യേശുവിനോട് പാരമ്പര്യത്തെക്കുറിച്ചു തർക്കിക്കുന്നതും യേശു ജനങ്ങളെ ആന്തരികവും ബാഹ്യവുമായ ശുദ്ധിയെക്കുറിച്ചു പഠിപ്പിക്കുന്നതും സീറോ-ഫിനിഷ്യൻ സ്ത്രീയുടെ വിശ്വാസത്തെപ്പറ്റിയും വീണ്ടും അപ്പം വർധിപ്പിക്കുന്നതും പ്രതിപാദിക്കുന്ന വചനഭാഗങ്ങൾ ഇന്ന് നാം ശ്രവിക്കുന്നു. ബാഹ്യമായ മതാനുഷ്ഠാനങ്ങൾ നടത്തുന്നവരായി മാറുന്നതിനു പകരം ആത്മീയ ഹൃദയനവീകരണമുള്ളവരായി മാറാൻ സഹായിക്കണമേയെന്നും ഞങ്ങളുടെ അവകാശങ്ങൾ ചോദിക്കുന്നതിനു പകരം അങ്ങയുടെ കരുണ ചോദിക്കുന്നവരായി ഞങ്ങളെ അങ്ങ് മാറ്റേണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഉദ്‌ബോധിപ്പിക്കുന്നു .
    [Mark 7–8, Psalm 23, മർക്കോസ് 7-8, സങ്കീർത്തനങ്ങൾ 23]
    — BIY INDIA LINKS—
    🔸Twitter: https://x.com/BiyIndia
    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #മർക്കോസ് #Mark #Psalms #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #Jesus #യേശു

  • വി. മർക്കോസിൻ്റെ സുവിശേഷത്തിൽ യേശു അപ്പം വർധിപ്പിച്ചതുൾപ്പെടെയുള്ള അദ്‌ഭുതപ്രവർത്തനങ്ങളും രോഗശാന്തിയും വിവരിക്കുന്ന വചനഭാഗമാണ് ഇന്ന് നാം ശ്രവിക്കുന്നത്. സ്വന്തം വീടിൻ്റെ പരിസരങ്ങളിലും പ്രിയപ്പെട്ടവർക്കിടയിലും സുവിശേഷത്തിനു സാക്ഷ്യം നൽകുന്നത് പ്രയാസമുള്ള കാര്യമാണെങ്കിലും അതിനുള്ള ദൈവകൃപയ്ക്കു വേണ്ടി പരിശ്രമിക്കാനും നമ്മൾ ക്രിസ്തുവിനെപ്പോലെ ആവുന്നതല്ല ക്രിസ്തീയജീവിതം, മറിച്ച് നമ്മൾ ക്രിസ്തുവിൻ്റെ സ്വന്തമായത് ഏറ്റുവാങ്ങുന്നതാണ് ക്രിസ്തീയജീവിതമെന്നും ഡാനിയേൽ അച്ചൻ വിശദമാക്കുന്നു.
    [Mark 5–6, Psalm 21, മർക്കോസ് 5-6, സങ്കീർത്തനങ്ങൾ 21]
    — BIY INDIA LINKS—
    🔸Facebook: https://www.facebook.com/profile.php?id=61567061524479
    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #മർക്കോസ് #Mark #Psalms #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പിശാചുബാധിതനെ സുഖപ്പെടുത്തുന്നു #Jesus heals the Gerasene Demoniac #ജായ്റോസിൻ്റെ മകൾ #Jairus’s daughter #രക്തസ്രാവക്കാരി #സ്നാപകയോഹന്നാൻ്റെ ശിരച്ഛേദം #Beheading of John the Baptist #അപ്പം വർധിപ്പിക്കുന്നു #Feeding the five thousand #യേശു വെള്ളത്തിനുമീതേ നടക്കുന്നു #Jesus walks on the water

  • നിയമജ്ഞരും ഫരിസേയരും യേശുവിൻ്റെ പ്രവർത്തികളെ വിമർശിക്കുന്നതും വാഗ്വാദത്തിലേർപ്പെടുന്നതും വിവരിക്കുന്ന വചന ഭാഗങ്ങളും, ഉപമകളിലൂടെ യേശു ജനങ്ങളോട് സംസാരിക്കുന്നതും പന്ത്രണ്ടു അപ്പസ്തോലന്മാരെ തിരഞ്ഞെടുക്കുന്നതുമായ വചനഭാഗങ്ങളും ഇന്ന് നാം ശ്രവിക്കുന്നു. ക്രിസ്തുവിനെക്കുറിച്ചുള്ള പൂർണമായ ധാരണകൾ രൂപപ്പെട്ടതിനുശേഷം ക്രിസ്തുവിനെ ലോകത്തോട് പ്രഘോഷിക്കാനുള്ള ധൈര്യം ഞങ്ങൾക്ക് തരണമേയെന്നു പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു.
    [Mark 3–4, Psalm 20, മർക്കോസ് 3-4, സങ്കീർത്തനങ്ങൾ 20]
    — BIY INDIA LINKS—
    🔸Instagram: https://www.instagram.com/biy.india/
    Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #മർക്കോസ് #Mark #Psalms #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സാബത്തിൽ രോഗശാന്തി #Healing on Sabbath #യേശുവും ബേൽസെബൂലും #Jesus and Beelzebul #കടലിനെ ശാന്തമാക്കുന്നു #Jesus stills a Storm

  • സ്നാപകയോഹന്നാൻ്റെ പ്രഭാഷണം മുതൽ ചുങ്കസ്ഥലത്തുനിന്ന് ലേവിയെ വിളിക്കുന്നത് വരെ മാർക്കോസിൻ്റെ സുവിശേഷത്തിൽ നമ്മൾ വായിക്കുന്നു. യേശു ദൈവപുത്രനാണ് എന്ന് ലോകത്തോട് വിളിച്ചു പറയുന്നതാണ് സുവിശേഷം എന്നും മനുഷ്യൻ്റെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും വിമോചിപ്പിക്കുന്ന സുവിശേഷമാണ് ക്രിസ്തുവിൻ്റെ സുവിശേഷം എന്നും ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
    [മർക്കോസ് 1-2, സങ്കീർത്തനങ്ങൾ11]
    — BIY INDIA LINKS—
    🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf
    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #മർക്കോസ് #Mark #Psalms #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സ്നാപകന്റെ പ്രഭാഷണം #യേശുവിൻ്റെ ജ്ഞാനസ്നാനം #മരുഭൂമിയിലെ പ്രലോഭനം #ദൗത്യം ആരംഭിക്കുന്നു #ആദ്യ ശിഷ്യന്മാർ #പിശാച് ബാധിതനെ സുഖപ്പെടുത്തുന്നു #ശിമയോൻ്റെ അമ്മായിയമ്മയെ സുഖപ്പെടുത്തുന്നു #സിനഗോഗുകളിൽ പ്രസംഗിക്കുന്നു #കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു #തളർവാദ രോഗിയെ സുഖപ്പെടുത്തുന്നു #ലേവിയെ വിളിക്കുന്നു #ഉപവാസം സംബന്ധിച്ച് തർക്കം #സാബത്താചരണത്തെക്കുറിച്ച് വിവാദം #നീതിമാന് കർത്താവിൻ്റെ സംരക്ഷണം #ഈശോ #Jesus #ശിമയോൻ #simon #ലേവി #levi

  • മിശിഹായിലേക്കുള്ള രണ്ടാമത്തെ പരിശോധനാ മുനമ്പിൽ എത്തിയതിന് അഭിനന്ദനങ്ങൾ! ഇന്ന് ഫാ. ഡാനിയേലും ഫാ. വിൽസണും ചേർന്ന് മർക്കോസിന്റെ സുവിശേഷം പഠിക്കാൻ സഹായിക്കുന്ന ഒരു ചർച്ചാപരിപാടിയിൽ പങ്കുചേരും. ഏറ്റവും ചെറിയ സുവിശേഷത്തെക്കുറിച്ചും മറ്റ് വിവരണങ്ങളിൽ നിന്ന് അതിനെ വ്യത്യസ്തമാക്കുന്നതെന്താണെന്നും അവർ ചർച്ച ചെയ്യുന്നു. മർക്കോസ് യഥാർത്ഥത്തിൽ ആരായിരുന്നുവെന്നും 12 അപ്പസ്തോലന്മാരിൽ ഒരാളല്ലായിരുന്നിട്ടും യേശുവിനെക്കുറിച്ച് അവൻ എങ്ങനെ അറിഞ്ഞുവെന്നും രസകരമായ ചില ഉൾക്കാഴ്ചകൾ നമുക്ക് ലഭിക്കും.
    Congratulations on reaching the second Messianic Checkpoint! Today we will join Fr. Daniel and Fr. Wilson once again in a discussion show as they help us to study the Gospel of Mark. They discuss the shortest Gospel and what makes it so different from the other narratives. We learn some interesting insights into who Mark really was and how he learned about Jesus even though he wasn't one of the 12 apostles.
    🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
    FrDaniel Poovannathil #ഡാനിയേൽ #അച്ചൻ #bibleinayear #malayalam #Numbers #Deuteronomy #Psalm #സംഖ്യ #നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #POCബൈബിൾ #gospelofjohn #John #biblestudy #danielachan #frdanielpoovanathilnew #frwilson #messianiccheckpoint

  • ജ്ഞാനിയായ ഒരു രാജാവിൽനിന്ന് സമ്പൂർണമായ അന്യദൈവ ആരാധനയിലേക്ക് എത്തിപ്പെട്ട ഒരു അവിശ്വസ്തതനായി സോളമൻ മാറിയതിനെപ്പറ്റിയും സോളമൻ്റെ മരണവും ഇന്ന് നാം വായിക്കുന്നു. നന്നായി ആരംഭിച്ച ഒരാൾക്ക് എങ്ങനെ മോശമായി പൂർത്തിയാക്കാൻ കഴിയും എന്നു തെളിയിച്ച സോളമൻ്റെ ജീവിതം, ജ്ഞാനിയിൽ നിന്ന് മൂഢനിലേക്കുള്ള ഒരു യാത്ര ഏതൊരാളുടേയും സാധ്യതയാണെന്ന് തിരിച്ചറിയാനും ദൈവം നൽകുന്ന മുന്നറിയിപ്പുകളെ ഗൗരവമായി എടുക്കാനും നമുക്ക് പാഠമാകണമെന്ന് ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.
    [1 രാജാക്കന്മാർ 11, സഭാപ്രസംഗകൻ 10-12, സങ്കീർത്തനങ്ങൾ 9]
    — BIY INDIA LINKS—
    🔸BIY Malyalam main website: https://www.biyindia.com/
    Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan # 1 രാജാക്കന്മാർ #1 Kings #സഭാപ്രസംഗകൻ #Ecclesiastes #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സോളമൻ #Solomon

  • സോളമൻ രാജാവിൻ്റെ കീർത്തി അറിഞ്ഞ ഷേബാ രാജ്ഞിയുടെ സന്ദർശനവും സോളമൻ രാജാവിൻ്റെ ജ്ഞാനത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും വ്യാപ്തി മനസ്സിലാക്കിയ ഷേബാരാജ്ഞി ദൈവത്തെ മഹത്വപ്പെടുത്തുന്നതുമായ ഭാഗമാണ് രാജാക്കന്മാരുടെ പുസ്തകത്തിൽ നാം വായിക്കുന്നത്. ക്രിസ്തുവിൻ്റെ സ്വന്തമാവുക എന്നതിൻ്റെ മൂല്യം തിരിച്ചറിഞ്ഞ് ക്രിസ്തുവിൻ്റെ നാമത്തിൽ കുരിശു വരയ്ക്കാൻ ഭാഗ്യം കിട്ടിയ നമ്മുടെ നെറ്റിത്തടം മുതൽ, ക്രിസ്തു പിറന്ന മണ്ണിൽ സഞ്ചരിക്കാൻ ഭാഗ്യം കിട്ടിയ നമ്മുടെ പാദം വരെ എത്രയോ അനുഗ്രഹിക്കപ്പെട്ടതാണെന്ന് നാം മനസ്സിലാക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
    [1 രാജാക്കന്മാർ 10, സഭാപ്രസംഗകൻ 8 -9, സങ്കീർത്തനങ്ങൾ 8]
    — BIY INDIA LINKS—
    🔸BIY Malyalam main website: https://www.biyindia.com/
    Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan # 1 രാജാക്കന്മാർ #1 Kings #സഭാപ്രസംഗകൻ #Ecclesiastes #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സോളമൻ #Solomon #ഷേബാരാജ്ഞി #Queen of Sheba #ഷേബാരാജ്ഞിയുടെ സന്ദർശനം #Visit of the Queen on Sheba

  • ജറുസലേം ദേവാലയവും രാജകൊട്ടാരവും പണിതീർത്ത സോളമന് ദൈവം നൽകിയ വാഗ്ദാനങ്ങളും മുന്നറിയിപ്പുമാണ് ഇന്ന് നാം വായിക്കുന്നത്. വിരുന്നു നടക്കുന്ന വീട്ടിൽ പോകുന്നതിനേക്കാൾ നല്ലത്, വിലാപം നടക്കുന്ന വീട്ടിൽ പോകുന്നതാണ് തുടങ്ങിയ സഭാപ്രസംഗകൻ്റെ മനോഹരമായ വാക്യങ്ങളും നാം ശ്രവിക്കുന്നു. ദൈവത്തിൻ്റെ പാതകളിൽ നിന്ന് വ്യതിചലിച്ചു പോയ നിമിഷങ്ങളെയോർത്തു പശ്ചാത്തപിച്ച് മടങ്ങിവരാനുള്ള ദൈവകൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
    [1 രാജാക്കന്മാർ 9, സഭാപ്രസംഗകൻ 6-7, സങ്കീർത്തനങ്ങൾ 7]
    — BIY INDIA LINKS—
    🔸Instagram: https://www.instagram.com/biy.india/
    Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan # 1 രാജാക്കന്മാർ #1 Kings #സഭാപ്രസംഗകൻ #Ecclesiastes #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സോളമൻ #Solomon #ഹീരാം രാജാവ് #King Hiram #സോളമന് ദൈവം വീണ്ടും പ്രത്യക്ഷപ്പെടുന്നു #God appears again to Solomon

  • സോളമൻ ഉടമ്പടിപേടകം ജെറുസലേം ദേവാലയത്തിൽ കൊണ്ടുവന്ന് പ്രതിഷ്ഠിക്കുന്നതും സോളമൻ നടത്തുന്ന സുദീർഘമായ പ്രാർത്ഥനയുമാണ് ഇന്ന് നാം വായിക്കുന്നത്. സോളമനെപ്പോലെ ഹൃദയം തുറന്നു പ്രാർത്ഥിക്കാൻ നമ്മെ സഹായിക്കണമേയെന്നും അനേകർക്കുവേണ്ടി പ്രാർത്ഥനയിൽ മുട്ടുകൾ മടക്കാനുള്ള മധ്യസ്ഥപ്രാർഥനയുടെ കൃപാവരവും ഞങ്ങൾക്കു നല്കണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.
    [1 രാജാക്കന്മാർ 8, സഭാപ്രസംഗകൻ 3-5 സങ്കീർത്തനങ്ങൾ 6]
    — BIY INDIA LINKS—
    🔸Instagram: https://www.instagram.com/biy.india/
    Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan # 1 രാജാക്കന്മാർ #1 Kings #സഭാപ്രസംഗകൻ #Ecclesiastes #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സോളമൻ #Solomon #ഉടമ്പടി പേടകം #Ark of the Covenant #ദേവാലയപ്രതിഷ്ഠ #Dedication of the Temple #സോളമൻ്റെ പ്രാർത്ഥന #Solomon’s Prayer of Dedication

  • ജറുസലേം ദേവാലയനിർമ്മാണത്തോടനുബന്ധിച്ചുള്ള ഇതരസജ്ജീകരണങ്ങളുടെ നിർമ്മാണവും രാജകൊട്ടാരനിർമ്മാണത്തിൻ്റെ വിവരങ്ങളും രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും ശ്രവിക്കാം. ദൈവം മാത്രമാണ് ഒരാളുടെ ആനന്ദത്തിൻ്റെ ആധാരം എന്നും മനുഷ്യൻ്റെ നിതാന്തമായ അന്തർദാഹങ്ങളെ ശമിപ്പിക്കാൻ ഭൂമി വെച്ചുവിളമ്പുന്ന ഒരു സന്തോഷത്തിനും കഴിയില്ലെന്ന് ഓർമ്മിപ്പിക്കുകയാണ് സഭാപ്രസംഗകൻ്റെ പുസ്തക വായനയിലൂടെ ദൈവത്തിൻ്റെ ആത്മാവ് എന്ന് ഡാനിയേൽ അച്ചൻ സൂചിപ്പിക്കുന്നു.
    [1 രാജാക്കന്മാർ 7, സഭാപ്രസംഗകൻ 1-2, സങ്കീർത്തനങ്ങൾ 5]
    — BIY INDIA LINKS—
    🔸Twitter: https://x.com/BiyIndia
    Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan # 1 രാജാക്കന്മാർ #1 Kings #സഭാപ്രസംഗകൻ #Ecclesiastes #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #രാജകൊട്ടാരം #Solomon’s Palace #ഹീരാം #Hiram the Bronzworker