Avsnitt

  • കൊല്ലം കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ ചേരിപ്പോരിന്റെ ഒരു അധ്യായം ആയിരുന്നു സന്തോഷ് കുമാർ എന്ന ജിം സന്തോഷിന്റെ കൊലപാതകത്തിനു പിന്നിൽ. അയാളെ വെട്ടിക്കൊന്നത് അലുവ അതുൽ എന്നു വിളിക്കപ്പെടുന്ന അതുൽ– വയസ്സ് 30. ഈ കൊലപാതകം നടന്ന് ഒരു വർഷങ്ങൾക്കിപ്പുറം അതുലും കൊല്ലപ്പെട്ടു. എന്താണ് ഈ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയ്ക്കു കാരണം? ജിം സന്തോഷും അലുവാ അതുലും ഉൾപ്പെടുന്ന സംഘങ്ങൾ ചേരി തിരിഞ്ഞ് പോരടിക്കാൻ കാരണമെന്താണ്? വിശദമായി കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി.  

    The murder of Gym Santosh and the subsequent killing of Aluva Athul expose the violent underworld rivalry that gripped Karunagappally in Kollam. This episode of Crime Beat explores the origins of the gang war, the key players involved, and the chain of events that turned personal and criminal rivalries into a deadly cycle of revenge and murder. Listen to the detailed story on the Crime Beat Podcast. I am Seena Antony, and I'll be with you throughout this episode.

    See omnystudio.com/listener for privacy information.

  • 1993 ഒക്ടോബർ 7; ആ വ്യാഴാഴ്ച പുറത്തിറങ്ങിയ മലയാള മനോരമ പത്രത്തിലെ ഒരു സിംഗിൾ കോളം വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു. ‘ഭർത്താവിനൊപ്പം വന്ന യുവതിയെ മാനഭംഗപ്പെടുത്തി.’ കണ്ണൂർ സെന്റ് ആഞ്ചലോ കോട്ട കാണാൻ ഭർത്താവൊന്നിച്ചു വന്ന യുവതിയെ ചിലർ ബലാൽസംഗം ചെയ്തുവെന്നായിരുന്നു ആ വാർത്ത. ഭർത്താവ് ഉൾപ്പടെ എട്ടു പേർ ചേർന്നായിരുന്നു ആ പെൺകുട്ടിയെ കണ്ണൂർ കോട്ടയിൽ വച്ച് ബലാൽസംഗം ചെയ്തത്. ലൈംഗികതോഴിലാളിയായി മുദ്രകുത്തി സമൂഹത്തിൽ ഒറ്റപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ ഒരു നാട് ഒറ്റക്കെട്ടായി നിന്നു. അവൾക്ക് നീതി ലഭിക്കാൻ കൊല്ലാടയിലെ സ്ത്രീകൾ അടുക്കള പൂട്ടി സമരം ചെയ്തു. കൊല്ലാടയിലെ ഈ അടുക്കള പണിമുടക്ക് ചരിത്രത്തിൽ ഇടം പിടിച്ച ഐതിഹാസിക സമരമാണ്. ഇതിനെല്ലാം വഴിയൊരുക്കിയ കണ്ണൂർ കോട്ട ബലാൽസംഗ കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി. 

    In this episode of Crime Beat, Seena Antony explores the 1993 Kannur Fort rape case, a landmark crime that shook Kerala and triggered a historic women's movement. The episode examines the brutal assault, the survivor's fight against social stigma, and the legendary "Kitchen Strike" organized by the women of Kollad, whose collective action became a powerful symbol of resistance and the demand for justice.

    See omnystudio.com/listener for privacy information.

  • Saknas det avsnitt?

    Klicka här för att uppdatera flödet manuellt.

  • ഒരു കൊടുങ്കാറ്റ് ആയിരുന്നു ഗായകൻ സിദ്ധു മൂസേവാല... സഹപ്രവർത്തകർ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നതു തന്നെ ‘ബാഡ് ബോയ് ലിറിസിസ്റ്റ്’ എന്നായിരുന്നു! പ്രകോപനപരമായ വാക്കുകൾ കൊണ്ട് കവിത രചിക്കുന്നവൻ. തോക്കുധാരികളായ അജ്ഞാതർ ആ പഞ്ചാബി ഗായകനെ വെടിവച്ചു കൊല്ലുമ്പോൾ അയാൾക്ക് വെറും 28 വയസ്സ്. പഞ്ചാബിനെ ഇളക്കിമറിച്ച ആ യുവഗായകൻ ആരായിരുന്നു? വിശദമായി കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് സീന ആന്റണി

    The latest episode of Crime Beat explores the life, fame, controversies, and shocking murder of popular Punjabi singer Sidhu Moosewala. From his rise as a youth icon to the violent attack that ended his life at the age of 28, the podcast dives deep into the story behind one of India’s most talked-about celebrity murders.

    See omnystudio.com/listener for privacy information.

  • 15 ദിവസത്തെ ഇടവേളയിൽ തോട്ടം തൊഴിലാളിയായ റെജി നടത്തിയത് ഒരു കൊലപാതക പരമ്പര തന്നെയായിരുന്നു. കൊലപാതകത്തിന് മുൻപ് മൂത്തമകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന വാർത്ത നാട്ടുകാരിൽ നടുക്കമുളവാക്കി. ഒരു പിതാവിന് ഇത്രയും ക്രൂരനാകാൻ കഴിയുമോ? നാട്ടുകാർ പരസ്പരം ചോദിച്ചു. 2008 ജൂലൈ എട്ടിനും 22നും ഇടയ്ക്ക് നടന്ന ആമയൂർ കൊലപാതകപരമ്പരയെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി.

    Over a span of just 15 days, Regi, a plantation worker, carried out a chilling series of murders that shocked the quiet village of Amayur. Even more horrifying were the revelations that he had sexually abused his elder daughter before the killings, leaving locals stunned and asking how a father could become so cruel. This episode of Crime Beat explores the Amayur murder spree that unfolded between July 8 and July 22, 2008, with Seena Antony as your host.

    Voice Artists: Mohammed Aslam, Isson Thomas, Jesna Nagaroor, Lakshmi Parvathy, Naveen Mohan, Ashwin, Mukil Sera and Sanil Kumar

    See omnystudio.com/listener for privacy information.

  • ഇനിയും ദുരൂഹതകൾ ഏറെ ബാക്കി നിൽക്കുന്ന നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകത്തെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി.

    In this episode of Crime Beat, Seena Antony unpacks the chilling Nedumkandam double murder case from Idukki, where a man allegedly killed his own mother and sibling, buried their bodies in the house compound, and continued living normally for weeks while preparing for his wedding. The podcast examines the shocking details, the suspicions that exposed the crime, and the unanswered mysteries still surrounding the case.

    See omnystudio.com/listener for privacy information.

  • 2023 മേയ് 19ന് കോട്ടയം കറുകച്ചാലിൽ 28കാരിയായ യുവതി കഴുത്തിൽ വെട്ടേറ്റു കൊല്ലപ്പെട്ടു. ഭർത്താവ് ഷിനോയാണ് ആ കൊലപാതകത്തിന് പിന്നിലെന്നായിരുന്നു യുവതിയുടെ കുടുംബത്തിന്റെ ആരോപണം. അന്ന് വൈകുന്നേരം റേഡിയോ ആക്ടീവ് വസ്തു ഉള്ളിൽ ചെന്ന നിലയിൽ ഷിനോയെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പൊലീസ് പിടികൂടി. റേഡിയോ ആക്ടീവ് വസ്തു ഉള്ളിൽ ചെന്നതിനാൽ പിപിഇ കിറ്റ് ധരിച്ചാണ് ആരോഗ്യപ്രവർത്തകർ അയാൾക്കാവശ്യമായ ചികിത്സ ലഭ്യമാക്കിയത്. പക്ഷേ, മൊഴി രേഖപ്പെടുത്തും മുൻപെ അയാൾ മരണത്തിന് കീഴടങ്ങി. കേരളത്തെ ഞെട്ടിച്ച കപ്പിൾ സ്വാപ്പിങ് കേസിലെ പരാതിക്കാരിയായിരുന്നു കൊല്ലപ്പെട്ട യുവതി, ആത്മഹത്യ ചെയ്തത് കേസിലെ പ്രധാന പ്രതിയും. പരാതിക്കാരിയും പ്രധാന പ്രതിയും ഇല്ലാതായതോടെ 2022ൽ റജിസ്റ്റർ ചെയ്ത കപ്പിൾ സ്വാപ്പിങ് കേസിന്റെയും അന്വേഷണം വഴിമുട്ടി. വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി.

    In this episode of Manorama Online’s Crime Beat podcast, we explore the shocking murder of a 28-year-old woman from Karukachal, Kottayam, whose death exposed disturbing links to Kerala’s controversial couple-swapping case. Her family accused her husband, Shino, of the murder, but before police could record his statement, he died after allegedly consuming a radioactive substance. With both the complainant and the main accused gone, the investigation into the sensational case took a dramatic turn. Listen to the full story behind one of Kerala’s most disturbing crime cases.

    Voice Artists: Mohammed Aslam, Lakshmi Parvathy, Athulya Krishnan and Justin Jose

    Editor: Devadath 

    See omnystudio.com/listener for privacy information.

  • പരസ്പരം ഇഴയടുപ്പമുള്ള കരിവള്ളൂർക്കാരിൽ വലിയൊരു ഞെട്ടൽ അവശേഷിപ്പിച്ച കേസായിരുന്നു ദിവ്യശ്രീയുടെ കൊലപാതകം. ശബരിമലയിൽ ഡ്യൂട്ടിക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു സംഭവ ദിവസം തലശ്ശേരി കരിവെള്ളൂരിലെ സിവിൽ പൊലീസ് ഓഫിസർ പി. ദിവ്യശ്രീ. എന്നാൽ, ഡ്യൂട്ടിക്ക് ഇറങ്ങും മുൻപെ ദിവ്യശ്രീയെ ഭർത്താവ് രാജേഷ് വെട്ടിക്കൊലപ്പെടുത്തി. വിവാഹമോചനം ആവശ്യപ്പെട്ട് ദിവ്യശ്രീ കുടുംബകോടതിയെ സമീപിച്ചിരുന്നു. രാജേഷുമായുള്ള ബന്ധം തുടരാൻ താൽപര്യമില്ലെന്ന് ദിവ്യശ്രീ അന്ന് രാവിലെ കുടുംബകോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള പകയാണ് ദിവ്യശ്രീയുടെ കൊലപാതകത്തിൽ കലാശിച്ചത്. മലയാള മനോരമയ്ക്കായി ഈ കേസ് റിപ്പോർട്ട് ചെയ്തത് മിഥുൻ കരിവള്ളൂർ ആയിരുന്നു. കേസിന്റെ നാൾവഴികൾ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ മിഥുൻ കരിവള്ളൂർ പങ്കുവയ്ക്കുന്നു.

    This episode of the Crime Beat podcast revisits the shocking murder of Civil Police Officer Divyashree from Karivellur, a case that deeply disturbed the local community. On the day she was preparing to leave for Sabarimala duty, Divyashree was brutally killed by her husband Rajesh. Having already approached the family court seeking divorce and clearly expressing her unwillingness to continue the relationship, the crime is believed to have been driven by vengeance. Malayala Manorama journalist Mithun Karivellur, who reported the case, walks listeners through the timeline, key developments, and the circumstances that led to the tragic crime.

    See omnystudio.com/listener for privacy information.

  • ഉച്ചയ്ക്ക് ഉണ്ണാൻ വരും എന്ന് അമ്മയോട് പറഞ്ഞിറങ്ങിയ കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി വിജിൽ പിന്നീട് തിരിച്ചു വന്നില്ല. ആറു വർഷങ്ങൾക്കു ശേഷം വിജിൽ കൊല്ലപ്പെട്ടു എന്ന വാർത്തയാണ് വിജിലിന്റെ മാതാപിതാക്കളെ തേടിയെത്തിയത്. നാടകീയ വഴിത്തിരിവുകളും അപ്രതീക്ഷിത സംഭവങ്ങളും നിറഞ്ഞ കോഴിക്കോട് വിജിൽ തിരോധാന കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി. 

    In this episode of Crime Beat, we unravel the haunting story of Vigil from Kozhikode, whose disappearance remained a mystery for six long years before a shocking revelation emerged. Through gripping narration and key insights, the episode traces the investigation, unexpected twists, and the emotional journey of a family seeking answers.

    Voice Artists: Mohammed Aslam, Manu Pramad, Sarath Menon, Prithish, Lakshmi Parvathi and Justin Jose

     

    See omnystudio.com/listener for privacy information.

  • A shocking tale of violence triggered by a trivial dispute, the Vaikom Noel murder case stands as one of the most brutal crimes reported in Kerala. This episode of Crime Beat unpacks the chilling sequence of events that led to Noel’s death highlighting how ordinary conflicts can spiral into unimaginable tragedy. Narrator: Seena Antony , Editor: Arun KN

     

     

    See omnystudio.com/listener for privacy information.

  • ചായ ഉണ്ടാക്കി തരാതിരുന്നതിന്റെ പേരിൽ മരുമകളെ ഭർതൃമാതാവ് വെട്ടിക്കൊലപ്പെടുത്തിയെന്ന വാർത്ത അൽപം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ആ വാർത്തയുടെ തലക്കെട്ടിലൂടെ പലതവണ കടന്നു പോയവരുണ്ട്. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ആശ്ചര്യപ്പെട്ടവരുണ്ട്. മറ്റെന്തെങ്കിലും കാരണം കാണുമെന്ന് ചിന്തിച്ചവരുണ്ട്. മലപ്പുറം കരുളായി ചെട്ടിയിൽകുണ്ടുങ്ങൽ പുളിക്കത്തടത്തിൽ സുനിൽബാബുവിന്റെ ഭാര്യ രജിലയെ ആണ് ഭർതൃമാതാവായ ശാന്ത വെട്ടിക്കൊലപ്പെടുത്തിയത്. മാർച്ച് 16ന് രാവിലെ ആറു മണിയോടെയാണ് സംഭവം. കേരളം മുഴുവൻ ചർച്ചയായ രജില കൊലപാതക കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി. 

    A shocking crime that stunned Kerala—was it really over something as trivial as a cup of tea, or is there more beneath the surface? This episode of Crime Beat unpacks the Rajila murder case, exploring the circumstances, hidden tensions, and the larger social questions it raises. 

    Script and Narration: Seena Antony

    Voice Artists: Lakshmi Parvathi, Naveen Mohan, Vinod S S, Jisha Balan, Isson Thomas

    See omnystudio.com/listener for privacy information.

  • വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പ്രതികളെ പിടികൂടിയത് ശാസ്ത്രീയ അന്വേഷണത്തിന്റെ പിൻബലത്തിലായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞപ്പോൾ നാട്ടുകാർ ഞെട്ടി. സിനിമയെ വെല്ലുന്ന നാടകീയ വഴിത്തിരിവുകൾ ഉണ്ടായ മലപ്പുറം വളാഞ്ചേരി വെണ്ടല്ലൂരിലെ വിനോദ് കുമാർ വധക്കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. Script and Narration: Seena Antony

    A shocking murder, a swift police investigation, and unexpected twists—this episode of Crime Beat explores the Vinod Kumar murder case from Malappuram. Discover how scientific evidence helped crack the case within hours and the startling truth behind the accused that left the community stunned.

    Voice Artists: Prinu Prabhakaran, Akhil Ashok, Sarath Menon, Jesna Nagaroor, Pritish Y, S Muhammed Aslam, Athulya Krishnan

    See omnystudio.com/listener for privacy information.

  • 15 വർഷം മുൻപാണ് കല എന്നു വിളിക്കുന്ന ശ്രീകലയെ ആലപ്പുഴ മാന്നാറു നിന്ന് കാണാതാകുന്നത്. കാമുകനൊപ്പം ഒളിച്ചോടിയെന്നായിരുന്നു നാട്ടിൽ പ്രചരിച്ച കഥ. എന്നാൽ ഗാർഹിക പീഡനത്തിന് പൊലീസ് കസ്റ്റഡിയിലായ കലയുടെ ബന്ധുവിനെക്കുറിച്ച് പൊലീസ് സ്റ്റേഷനിലേക്ക് വന്ന ഊമക്കത്ത് കേസിന്റെ ഗതി തിരിച്ചു. തിരോധാനക്കേസ് കൊലപാതകക്കേസ് ആയി മാറിയ മാന്നാർ കല വധക്കേസിനെക്കുറിച്ചാണ് ഇന്നത്തെ പോഡ്കാസ്റ്റിൽ. സ്ക്രിപ്റ്റ്, വിവരണം: സീന ആന്റണി. 

    The mysterious disappearance of Sreekala from Mannar remained unsolved for 15 years, with many believing she had eloped. But a shocking anonymous letter received by the police during an unrelated domestic violence case reopened the investigation, revealing disturbing truths. In this episode of Crime Beat, we delve into the twists and turns of the Mannar Kala murder case and how a long-forgotten mystery turned into a chilling murder investigation.

     

    See omnystudio.com/listener for privacy information.

  • A woman’s body is discovered on an abandoned railway track near the Vyttila railway overbridge, triggering a chilling investigation. What initially appears to be a mysterious death soon unfolds into a complex crime story that leads the police to a 63-year-old man.

    In this episode of the Crimebeat Podcast, Seena Antony takes you through the shocking twists, investigation details, and hidden truths behind this disturbing case. Tune in to uncover how the crime was solved and what secrets lay buried beneath the tracks.

    Script & Narration: Seena Antony

    Voice Artists: Isson Thomas, Lakshmi Parvathy, Pritish, Midhilaj Rasheed

    Editor: Arun K N

    വൈറ്റില റെയിൽവേ മേൽപാലത്തിനു സമീപം ട്രെയിൻ ഓടാത്ത പാളത്തിൽ സ്ത്രീയുടെ ശരീരം കണ്ടെത്തുന്നു. ആ കേസിന്റെ അന്വേഷണം ചെന്നെത്തിയത് 63 വയസ്സുള്ള ഒരു വയോധികന്റെ അടുത്തും. വിശദമായി കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. 

     

    See omnystudio.com/listener for privacy information.

  • പട്ടാപ്പകൽ വീട്ടിൽക്കയറി ജലജ എന്ന 47കാരിയെ കൊലപ്പെടുത്തി ആഭരണങ്ങളും പണവും കവർന്ന് വിദേശത്തേക്ക് രക്ഷപ്പെട്ട് പ്രതിയെ തന്ത്രപരമായ നീക്കത്തിലൂടെ രണ്ടു വർഷത്തിനു ശേഷം പൊലീസ് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു. സംഭവബഹുലമായ ജലജ വധക്കേസിനെക്കുറിച്ച് വിശദമായി കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. 

    This episode of the Crimebeat Podcast unpacks the shocking daylight murder of Jalaja, the accused escapes abroad, and the clever police operation that finally brought him to justice two years later. A tense, real-life crime story that reveals how persistence and strategy helped crack a seemingly cold case.

    See omnystudio.com/listener for privacy information.

  • ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ വീട് വിട്ടിറങ്ങിയതാണ് 33കാരിയായ സിയ. കാമുകൻ വിവാഹിതനാണെന്ന് അറിയാതെയായിരുന്നു സിയയുടെ ഒളിച്ചോട്ടം. ചതിക്കപ്പെട്ടു എന്നു മനസ്സിലായപ്പോൾ സിയ പ്രതിഷേധിച്ചു. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ താഴ്ത്തുകയാണ് കാമുകൻ സമീർ ചെയ്തത്. ദേശീയ മാധ്യമങ്ങളിൽ പോലും വാർത്തയായ ഭോപ്പാലിലെ നിഷാദ്പുര കൊലപാതകത്തെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ.

    In today’s Crime Beat podcast, we uncover the chilling true-crime story of the Nishadpura murder case from Bhopal. A 33-year-old woman who eloped with a man she met on Instagram was brutally murdered after discovering he was already married. The case shocked the nation and raises serious questions about online relationships, deception, and trust. Narrator: Seena Antony

    See omnystudio.com/listener for privacy information.

  • 2015 മേയ് 16 ന് പാറമ്പുഴയിൽ ഡ്രൈക്ലീനിങ് സ്ഥാപനം നടത്തിയിരുന്ന ലാലസൻ, ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ആയ ഭാര്യ പ്രസന്ന, മൂത്ത മകൻ പ്രവീൺ ലാൽ എന്നിവരെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തി. പ്രതിയുടെ പേരും വിലാസവുമെല്ലാം വ്യാജമായിരുന്നിട്ടും ഒരാഴ്ചയ്ക്കുള്ളിൽ ഉത്തർപ്രദേശ് പോലൊരു സ്ഥലത്ത് നിന്ന് തൊണ്ടിമുതൽ അടക്കം പ്രതിയെ പിടി കൂടിയ കേരള പൊലീസ് കയ്യടി നേടി. ദൃക്സാക്ഷിയില്ലാത്ത പാറമ്പുഴ കൂട്ടക്കൊലക്കേസിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പൊലീസ് പ്രതിയെ പിടികൂടുകയും കുറ്റം തെളിയിക്കുകയും ചെയ്തത്. 2015ൽ നടന്ന കോട്ടയം പാറാമ്പുഴ കൂട്ടക്കൊലപാതക കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ.

    The 2015 Parampuzha mass murder shocked Kerala with its brutality and the absence of eyewitnesses. In this episode of Crime Beat, we revisit how the Kerala Police cracked the case using meticulous investigation and circumstantial evidence, tracking down the accused from Uttar Pradesh within a week. A gripping account of one of Kottayam’s most chilling crime cases.

    Voice Artists: Sajesh Mohan, Naveen Mohan, Akhil Ashok, Manu Pramad, Vinod SS, Prithish Y

    See omnystudio.com/listener for privacy information.

  • ഒരു കുറിപ്പു പോലും എഴുതി വയ്ക്കാതെ വീട്ടിലെ കിണറ്റിൽ ചാടി ഹൈസ്കൂൾ അധ്യാപികയായ എം.പി മേരി ആത്മഹത്യ ചെയ്തുവെന്ന വിവരം ഇരിട്ടിയിലെ കരിക്കോട്ടക്കരിയിലെ നാട്ടുകാരെ ഞെട്ടിച്ചു. എന്നാൽ, കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലപാതകമാണെന്ന് വൈകാതെ പൊലീസ് കണ്ടെത്തി. കേരള പൊലീസിന്റെ സമർഥമായ അന്വേഷണത്തിൽ തെളിയിക്കപ്പെട്ട ഇരിട്ടിയിലെ കരിക്കോട്ടക്കരി മേരി കൊലപാതക കേസിനെക്കുറിച്ച് കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ.​

    The people of Karikkottakkari in Iritty were shocked by the news that M.P. Mary, a high school teacher, had allegedly died by suicide after jumping into the well at her home without leaving even a single note. However, the police soon discovered that it was a meticulously planned murder. Listen to the Crime Beat podcast for a detailed account of the Iritty Karikkottakkari Mary murder case, which was conclusively solved through the efficient investigation by the Kerala Police.

    See omnystudio.com/listener for privacy information.

  • The brutal murder of a one-and-a-half-year-old child by his own mother shocked Kerala and sparked intense public outrage. In this episode of Crime Beat, the prosecutor Advocate Ramesh walks listeners through the chilling timeline of the Viyan murder case—from the child’s disappearance at Kannur Thayyil beach to the court verdict that sentenced the mother to life imprisonment. A disturbing case that questions motherhood, morality, and crime.

    2020 ഫെബ്രുവരി 17: ഒന്നര വയസ്സുകാരനായ വിയാനെ കാണാനില്ലെന്ന വിവരം കേട്ടാണ് അന്ന് കണ്ണൂർ തയ്യിൽ കടൽത്തീരം ഉണർന്നത്. നാട്ടുകാരും പൊലീസും അന്വേഷിച്ചു. ഒടുവിൽ വീട്ടിൽ നിന്നും 50 മീറ്റർ അകലെയുള്ള കടൽ ഭിത്തിയിൽ കുഞ്ഞു വിയാന്റെ മൃതദേഹം കണ്ടെത്തി. പക്ഷേ, നാട്ടുകാരെ ഞെട്ടിച്ചത് മറ്റൊന്നായിരുന്നു. കുഞ്ഞിന്റെ മരണത്തിന്റെ ചടങ്ങുകൾ തീരും മുൻപ് കുഞ്ഞിന്റെ അച്ഛനെതിരെ അമ്മ ശരണ്യയും ശരണ്യയ്ക്കെതിരെ അച്ഛൻ പ്രണവും പൊലീസിനെ സമീപിച്ചു. പരസ്പരം കൊലപാതക കുറ്റം ആരോപിച്ച ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഒടുവിൽ ആ സത്യം പുറത്തു വന്നു. കാമുകനൊപ്പം ജീവിക്കാൻ അമ്മ ശരണ്യയാണ് സ്വന്തം കുഞ്ഞിനെ കടൽ ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയത് എന്ന്. വലിയ ജനരോഷം ഈ കേസിൽ ശരണ്യയ്ക്കെതിരെ ഉയർന്നു. നാട്ടുകാരും വീട്ടുകാരും ശരണ്യയെ കയ്യൊഴിഞ്ഞു. ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും ശരണ്യ അതിലും പരാജയപ്പെട്ടു. ആറു വർഷങ്ങൾക്ക് ഇപ്പുറം കേസിൽ ശരണ്യ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തി. ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തുന്ന അമ്മ എന്ന അപൂർവതയാണ് ഈ കേസിനെ ചർച്ചാവിഷയമാക്കിയത്. കേസിന്റെ നാൾവഴികൾ മനോരമ ഓൺലൈൻ ക്രൈംബീറ്റിൽ പങ്കുവയ്ക്കുകയാണ് കേസിന്റെ പ്രോസിക്യൂട്ടർ അഡ്വ.രമേഷ്.

    See omnystudio.com/listener for privacy information.

  • Listen to Crime Beat Podcast: The Roopasree Murder Case: A teacher's murder in Kasargod, Kerala, exposes a sinister web of black magic and betrayal, as colleague Venkataramana Karantha's dark secrets unravel.

    Voice Artists: Lakshmi Parvathy, Manu Pramad, Naveen Mohan, Jesna Nagaroor, Sajesh Mohan, Anusha Indira Bharath Midhilaj Rasheed, Pritish 

     

    See omnystudio.com/listener for privacy information.

  • മൊബൈൽ ഫോണുകൾ പ്രചാരം നേടി വരുന്ന കാലഘട്ടത്തിൽ സിഡിആർ അഥവാ കോൾ ഡിറ്റെയ്ൽ റെക്കോർഡ്സ് വഴി തെളിയിച്ച ആദ്യകാല കേസുകളിൽ ഒന്നാണ് ശുഭ ശങ്കരനാരായണൻ എന്ന 21കാരി പ്രതിയായ ഗിരീഷ് മർഡർ കേസ്. ബാംഗ്ലൂർ റിങ് റോഡ് മർഡർ കേസ് എന്ന പേരിൽ കുപ്രിസിദ്ധി നേടിയ കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി.

    In this episode of Crime Beat, we revisit the chilling Bangalore Ring Road murder case where a 21-year-old woman conspired with her 19-year-old lover to eliminate her 27-year-old fiancé. What appeared to be a happy engagement soon turned into a carefully planned crime driven by deception and forbidden love. We trace the events leading to the murder, the police investigation that exposed the conspiracy, and the shocking truth behind one of Bengaluru’s most talked-about crimes.
    Voice Artists: Lakshmi P K, Rony, Sarath Menon, Justin Jose, Jisha Balan, Aswathy Pankaj, Arone

    See omnystudio.com/listener for privacy information.